-
ലേവ്യ 24:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുകയും വേണം: ‘ആരെങ്കിലും ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപത്തിന് ഉത്തരം പറയേണ്ടിവരും. 16 യഹോവയുടെ നാമത്തെ അധിക്ഷേപിക്കുന്നവനെ ഒരു കാരണവശാലും കൊല്ലാതെ വിടരുത്.+ സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം. ദൈവനാമത്തെ അധിക്ഷേപിക്കുന്നത് ആരായാലും, അത് ഒരു സ്വദേശിയായാലും ദേശത്ത് വന്നുതാമസമാക്കിയ ഒരു വിദേശിയായാലും, അവനെ കൊന്നുകളയണം.
-
-
ഇയ്യോബ് 1:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നാൽ കൈ നീട്ടി അവനുള്ളതെല്ലാം ഒന്നു തൊട്ടുനോക്ക്. അപ്പോൾ അറിയാം എന്തു സംഭവിക്കുമെന്ന്. അവൻ അങ്ങയെ മുഖത്ത് നോക്കി ശപിക്കും!” 12 അപ്പോൾ യഹോവ സാത്താനോടു പറഞ്ഞു: “ഞാൻ ഇതാ, അവനുള്ളതെല്ലാം നിന്റെ കൈയിൽ* തരുന്നു. പക്ഷേ അവന്റെ ദേഹത്ത് തൊടരുത്!” അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി.+
-