13 യഹോവയുടെ ആത്മാവിനെ അളന്ന് തിട്ടപ്പെടുത്താൻ ആർക്കു കഴിയും?
ദൈവത്തിന്റെ ഉപദേശകനായി ദൈവത്തിനു മാർഗദർശനം നൽകാൻ ആർക്കാകും?+
14 ജ്ഞാനം സമ്പാദിക്കാൻ ദൈവം ആരെയാണു സമീപിച്ചത്?
നീതിയുടെ വഴികളിൽ നടക്കാൻ ആരാണു ദൈവത്തെ ഉപദേശിക്കുന്നത്?
ദൈവത്തിന് അറിവ് പകരുകയും
വകതിരിവിന്റെ വഴി കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് ആരാണ്?+