-
ഇയ്യോബ് 20:26-29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 കൂരിരുട്ടിൽ അവന്റെ നിധികൾ പൊയ്പോകും;
ആരും ഊതിക്കത്തിക്കാത്ത ഒരു തീജ്വാല അവനെ വിഴുങ്ങിക്കളയും;
അവന്റെ കൂടാരത്തിൽ ശേഷിച്ച സകലരെയും ദുരന്തം കാത്തിരിക്കുന്നു.
27 ആകാശം അവന്റെ തെറ്റു തുറന്നുകാട്ടും;
ഭൂമി അവനു നേരെ വരും.
28 ദൈവത്തിന്റെ കോപദിവസത്തിൽ വെള്ളം കുത്തിയൊലിച്ച് വരും;
വെള്ളപ്പൊക്കത്തിൽ അവന്റെ വീട് ഒലിച്ചുപോകും.
29 ഇതാണു ദൈവം ദുഷ്ടനു കൊടുക്കുന്ന ഓഹരി;
ദൈവം അവനു നിയമിച്ചുകൊടുത്തിരിക്കുന്ന അവകാശം.”
-