വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 139:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “ഇരുൾ എന്നെ മൂടി​ക്ക​ള​യു​മ​ല്ലോ!” എന്നു ഞാൻ പറഞ്ഞാൽ

      എനിക്കു ചുറ്റു​മുള്ള ഇരുൾ വെളി​ച്ച​മാ​യി മാറും.

      12 കൂരിരുൾപ്പോലും അങ്ങയ്‌ക്ക്‌ ഒരു ഇരുട്ടല്ല;

      പകരം, രാത്രി പകൽപോ​ലെ പ്രകാ​ശി​ക്കും;+

      ഇരുളോ അങ്ങയ്‌ക്കു വെളി​ച്ചം​പോ​ലെ.+

  • യശയ്യ 29:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 തങ്ങളുടെ പദ്ധതികൾ യഹോ​വ​യിൽനിന്ന്‌ മറയ്‌ക്കാ​നാ​യി എന്തും ചെയ്യാൻ മടിക്കാ​ത്ത​വർക്കു ഹാ കഷ്ടം!+

      “ഞങ്ങളെ ആരും കാണു​ന്നില്ല,

      ആരും ഇത്‌ അറിയു​ന്നില്ല”+ എന്നു പറഞ്ഞ്‌

      അവർ ഇരുളി​ന്റെ മറവിൽ പ്രവർത്തി​ക്കു​ന്നു.

  • യിരെമ്യ 23:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “എന്റെ കണ്ണിൽപ്പെ​ടാ​തെ ഏതെങ്കി​ലും രഹസ്യ​സ്ഥ​ലത്ത്‌ ആർക്കെ​ങ്കി​ലും ഒളിച്ചി​രി​ക്കാ​നാ​കു​മോ”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു.

      “ഞാൻ സ്വർഗ​ത്തി​ലും ഭൂമി​യി​ലും നിറഞ്ഞു​നിൽക്കു​ന്ന​വ​നല്ലേ”+ എന്നും യഹോവ ചോദി​ക്കു​ന്നു.

  • ആമോസ്‌ 9:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കർമേലിന്റെ മുകളിൽ പോയി അവർ ഒളിച്ചാ​ലും

      ഞാൻ അവിടെ ചെന്ന്‌ അവരെ തേടി​പ്പി​ടി​ക്കും.+

      കടലിന്റെ അടിത്ത​ട്ടിൽ അവർ മറഞ്ഞി​രു​ന്നാ​ലും

      പാമ്പി​നെ​ക്കൊണ്ട്‌ ഞാൻ അവരെ കടിപ്പി​ക്കും.

  • എബ്രായർ 4:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ദൈവത്തിന്റെ കണ്ണിനു മറഞ്ഞി​രി​ക്കുന്ന ഒരു സൃഷ്ടി​യു​മില്ല;+ എല്ലാം ദൈവ​ത്തി​ന്റെ കൺമു​ന്നിൽ നഗ്നമാ​യി​ക്കി​ട​ക്കു​ന്നു; ദൈവ​ത്തിന്‌ എല്ലാം വ്യക്തമാ​യി കാണാം. ആ ദൈവത്തോ​ടാ​ണു നമ്മൾ കണക്കു ബോധി​പ്പിക്കേ​ണ്ടത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക