25 പിന്നെ യേശു പറഞ്ഞു: “‘പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ,* അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ചുവെച്ച് കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട്+ ഞാൻ അങ്ങയെ പരസ്യമായി സ്തുതിക്കുന്നു.
20 ശരിയാണ്, കൊമ്പുകൾ മുറിച്ചുകളഞ്ഞു.+ പക്ഷേ അത് അവരുടെ വിശ്വാസമില്ലായ്മകൊണ്ടാണ്. എന്നാൽ നീ നിൽക്കുന്നതു നിന്റെ വിശ്വാസംകൊണ്ടാണ്.+ അഹങ്കരിക്കാതെ ഭയമുള്ളവനായിരിക്കുക.
16 നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നോ അതുപോലെതന്നെ മറ്റുള്ളവരെയും കാണുക. വലിയവലിയ കാര്യങ്ങളുടെ പിന്നാലെ പോകാതെ* എളിയ കാര്യങ്ങളിൽ മനസ്സ് ഉറപ്പിക്കുക.+ വലിയ ബുദ്ധിമാനാണെന്ന് ആരും ഭാവിക്കരുത്.+