-
നെഹമ്യ 9:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “അങ്ങ് മാത്രമാണ് യഹോവ.+ അങ്ങ് സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സൈന്യങ്ങളെയും സൃഷ്ടിച്ചു; ഭൂമിയും അതിലുള്ളതൊക്കെയും സമുദ്രങ്ങളും അവയിലുള്ളതൊക്കെയും അങ്ങ് സൃഷ്ടിച്ചു; അങ്ങ് അവയെ എല്ലാം സംരക്ഷിച്ച് അവയുടെ ജീവൻ നിലനിറുത്തുകയും ചെയ്യുന്നു. സ്വർഗീയസൈന്യം അങ്ങയുടെ മുന്നിൽ കുമ്പിടുന്നു.
-
-
സുഭാഷിതങ്ങൾ 8:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 കല്‌പിച്ചതിന് അപ്പുറം പോകരുതെന്ന്
ദൈവം കടലിന് ഒരു ആജ്ഞ കൊടുത്തപ്പോൾ,+
ദൈവം ഭൂമിയുടെ അടിസ്ഥാനങ്ങൾ സ്ഥാപിച്ചപ്പോൾ,
-
എബ്രായർ 1:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഇങ്ങനെയും പറഞ്ഞിരിക്കുന്നു: “കർത്താവേ, തുടക്കത്തിൽ അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു.
-
-
-