വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 4:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പിന്നീട്‌ യഹോവ കയീ​നോട്‌, “നിന്റെ അനിയൻ ഹാബേൽ എവിടെ” എന്നു ചോദി​ച്ചു. അതിനു കയീൻ, “എനിക്ക്‌ അറിയില്ല, ഞാൻ എന്താ എന്റെ അനിയന്റെ കാവൽക്കാ​ര​നാ​ണോ” എന്നു ചോദി​ച്ചു. 10 അപ്പോൾ ദൈവം, “നീ എന്താണ്‌ ഈ ചെയ്‌തത്‌” എന്നു കയീ​നോ​ടു ചോദി​ച്ചു. “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തു​നിന്ന്‌ എന്നോടു നിലവി​ളി​ക്കു​ന്നു.+

  • ഉൽപത്തി 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങളുടെ ജീവര​ക്ത​ത്തി​നും ഞാൻ കണക്കു ചോദി​ക്കും, ജീവനുള്ള സൃഷ്ടി​കളോടെ​ല്ലാം ഞാൻ കണക്കു ചോദി​ക്കും. ഓരോ മനുഷ്യനോ​ടും അവന്റെ സഹോ​ദ​രന്റെ ജീവനു ഞാൻ കണക്കു ചോദി​ക്കും.+

  • ആവർത്തനം 32:43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 ജനതകളേ, ദൈവ​ത്തി​ന്റെ ജനത്തോ​ടൊ​പ്പം ആനന്ദി​ക്കു​വിൻ,+

      തന്റെ ദാസന്മാ​രു​ടെ രക്തത്തിനു ദൈവം പ്രതി​കാ​രം ചെയ്യു​മ​ല്ലോ;+

      തന്റെ എതിരാ​ളി​ക​ളോ​ടു ദൈവം പകരം വീട്ടും,+

      തന്റെ ജനത്തിന്റെ ദേശത്തി​നു പാപപ​രി​ഹാ​രം വരുത്തും.”*

  • 2 രാജാക്കന്മാർ 9:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അപ്പോൾ യേഹു വില്ല്‌ എടുത്ത്‌ യഹോ​രാ​മി​ന്റെ തോളു​കൾക്കു നടുവിൽ എയ്‌തു. അമ്പ്‌ അയാളു​ടെ ഹൃദയം തുളച്ച്‌ പുറത്തു​വന്നു. യഹോ​രാം സ്വന്തം രഥത്തിൽ മരിച്ചു​വീ​ണു.

  • 2 രാജാക്കന്മാർ 9:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ‘യഹോവ പറയുന്നു: “ഞാൻ ഇന്നലെ നാബോ​ത്തി​ന്റെ​യും മക്കളു​ടെ​യും രക്തം+ കണ്ടതു സത്യമാ​ണെ​ങ്കിൽ,” യഹോവ പറയുന്നു, “ഈ നിലത്തു​വെ​ച്ചു​തന്നെ ഞാൻ നിന്നോ​ടു പകരം ചോദി​ക്കും.”’+ അതു​കൊണ്ട്‌ ഇയാളെ എടുത്ത്‌ യഹോവ പറഞ്ഞതുപോലെ+ ആ നില​ത്തേക്ക്‌ എറിയുക.”

  • 2 രാജാക്കന്മാർ 24:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 യഹോവ കല്‌പി​ച്ച​ത​നു​സ​രി​ച്ചാണ്‌ യഹൂദ​യ്‌ക്ക്‌ ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചത്‌. മനശ്ശെ ചെയ്‌ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപ​രാ​ധി​ക​ളു​ടെ രക്തവും കാരണം അവരെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ള​യാൻ ദൈവം തീരു​മാ​നി​ച്ചു.+ 4 മനശ്ശെ യരുശ​ലേ​മി​നെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ അയാ​ളോ​ടു ക്ഷമിക്കാൻ യഹോവ ഒരുക്ക​മാ​യി​രു​ന്നില്ല.+

  • ലൂക്കോസ്‌ 11:49-51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 49 അതുകൊണ്ടാണ്‌ ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞത്‌: ‘ഞാൻ അവരുടെ അടു​ത്തേക്കു പ്രവാ​ച​ക​ന്മാരെ​യും അപ്പോ​സ്‌ത​ല​ന്മാരെ​യും അയയ്‌ക്കും. അവരോ അവരിൽ ചിലരെ കൊല്ലു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യും. 50 അങ്ങനെ, ലോകാരംഭംമുതൽ* ചൊരി​ഞ്ഞി​ട്ടുള്ള എല്ലാ പ്രവാ​ച​ക​ന്മാ​രുടെ​യും രക്തത്തിന്‌ ഈ തലമുറ ഉത്തരം പറയേ​ണ്ടി​വ​രും.+ 51 ഹാബേൽ+ മുതൽ യാഗപീ​ഠ​ത്തി​നും ദേവാ​ല​യ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌ കൊന്നു​കളഞ്ഞ സെഖര്യ വരെയു​ള്ള​വ​രു​ടെ രക്തത്തിന്‌ അവരോ​ടു കണക്കു ചോദി​ക്കും.’+ അതെ, അതിന്‌ ഈ തലമു​റയോ​ടു കണക്കു ചോദി​ക്കും എന്നു ഞാൻ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക