3 ഇസ്രായേലിന്റെ അപേക്ഷ കേട്ട് യഹോവ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെയും അവരുടെ നഗരങ്ങളെയും പൂർണമായി നശിപ്പിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് അവർ ഹോർമ*+ എന്നു പേരിട്ടു.
5 അപ്പോൾ യരുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാർ+ തങ്ങളുടെ സൈന്യങ്ങളോടൊപ്പം ഒന്നിച്ചുകൂടി ഗിബെയോനോടു പോരാടാൻ അവിടേക്കു ചെന്ന് അതിന് എതിരെ പാളയമടിച്ചു.
10 യഹോവ അവരെ ഇസ്രായേലിന്റെ മുന്നിൽ പരിഭ്രാന്തരാക്കി.+ ഇസ്രായേല്യർ ഗിബെയോനിൽവെച്ച് അവരിൽ അനേകരെ സംഹരിച്ചു. അവർ ബേത്ത്-ഹോരോൻ കയറ്റംവഴി അവരെ പിന്തുടർന്ന് അസേക്കയും മക്കേദയും വരെ അവരെ കൊന്നുകൊണ്ടിരുന്നു.