-
യശയ്യ 63:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവർ പഴയ കാലത്തെക്കുറിച്ച് ഓർത്തു,
ദൈവത്തിന്റെ ദാസനായ മോശയുടെ നാളുകളെക്കുറിച്ച് ചിന്തിച്ചു:
“തന്റെ ആട്ടിൻപറ്റത്തിന്റെ ഇടയന്മാരോടൊപ്പം+
അവരെ കടലിൽനിന്ന് പുറത്ത് കൊണ്ടുവന്നവൻ+ എവിടെ?
അവനു തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ+ എവിടെ?
-
പ്രവൃത്തികൾ 7:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാധികാരിയും ന്യായാധിപനും ആക്കിയത്’+ എന്നു ചോദിച്ച് അവർ തള്ളിക്കളഞ്ഞ അതേ മോശയെ മുൾച്ചെടിയിൽ പ്രത്യക്ഷനായ ദൈവദൂതനിലൂടെ ദൈവം ഭരണാധികാരിയും വിമോചകനും ആയി അയച്ചു.+ 36 ഈജിപ്തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുതങ്ങളും അടയാളങ്ങളും+ പ്രവർത്തിച്ച് മോശ അവരെ നയിച്ചുകൊണ്ടുവന്നു.+
-
-
-