29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+
35 “‘“ഇതാ, യഹോവ എന്ന ഞാൻ ഇതു പറഞ്ഞിരിക്കുന്നു. എനിക്ക് എതിരെ സംഘടിച്ച ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ചെയ്യാൻപോകുന്നത് ഇതാണ്: ഈ വിജനഭൂമിയിലായിരിക്കും അവരുടെ അന്ത്യം; ഇവിടെ അവർ ചത്തൊടുങ്ങും.+
14 കാദേശ്-ബർന്നേയയിൽനിന്ന് പുറപ്പെട്ടതുമുതൽ സേരെദ് താഴ്‌വര കുറുകെ കടന്നതുവരെയുള്ള കാലം ആകെ 38 വർഷമായിരുന്നു. അപ്പോഴേക്കും, യഹോവ സത്യം ചെയ്‌ത് പറഞ്ഞിരുന്നതുപോലെ യോദ്ധാക്കളുടെ ആ തലമുറ മുഴുവൻ പാളയത്തിൽനിന്ന് നശിച്ചുപോയിരുന്നു.+