-
പുറപ്പാട് 10:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അങ്ങനെ വെട്ടുക്കിളികൾ ഈജിപ്തിലേക്കു വന്ന് ദേശത്ത് എല്ലായിടത്തും ഇരിപ്പുറപ്പിച്ചു.+ ഈ ബാധ അതിരൂക്ഷമായിരുന്നു;+ ഇത്രയേറെ വെട്ടുക്കിളികൾ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല. 15 അവ ദേശം മുഴുവൻ മൂടിക്കളഞ്ഞു. അവ കാരണം ദേശം ഇരുണ്ടുപോയി. ആലിപ്പഴം ബാക്കി വെച്ച എല്ലാ പച്ചസസ്യവും എല്ലാ വൃക്ഷഫലവും അവ തിന്നുമുടിച്ചു. ഈജിപ്ത് ദേശത്ത് മരങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ബാക്കിവന്നില്ല.
-