21 അപ്പോൾ സേബഹും സൽമുന്നയും പറഞ്ഞു: “ഗിദെയോൻതന്നെ ഞങ്ങളെ കൊല്ലൂ. ഒരു പുരുഷനെ അളക്കുന്നത് അയാളുടെ ശക്തിയാലാണ്.” അങ്ങനെ ഗിദെയോൻ ചെന്ന് സേബഹിനെയും സൽമുന്നയെയും കൊന്നു.+ അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലുണ്ടായിരുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങൾ എടുക്കുകയും ചെയ്തു.