29 അവർ കഴിച്ചു, ആർത്തിയോടെ മൂക്കറ്റം തിന്നു.
അവർ കൊതിച്ചതു ദൈവം അവർക്കു നൽകി.+
30 എന്നാൽ, അവരുടെ അത്യാർത്തി അടങ്ങുംമുമ്പേ,
ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,
31 ദൈവക്രോധം അവരുടെ നേരെ ആളിക്കത്തി;+
അവരിൽ ബലിഷ്‌ഠരെ ദൈവം സംഹരിച്ചു;+
ഇസ്രായേലിലെ യുവാക്കളെ ഒടുക്കിക്കളഞ്ഞു.