25 പിന്നെ യേശു പറഞ്ഞു: “‘പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ,* അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ചുവെച്ച് കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട്+ ഞാൻ അങ്ങയെ പരസ്യമായി സ്തുതിക്കുന്നു.
46 ഒടുവിൽ മൂന്നു ദിവസം കഴിഞ്ഞ് അവർ യേശുവിനെ ദേവാലയത്തിൽ കണ്ടെത്തി. യേശു ഉപദേഷ്ടാക്കളുടെ നടുവിൽ ഇരുന്ന് അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ആയിരുന്നു. 47 യേശുവിന്റെ സംസാരം കേട്ടവരെല്ലാം യേശുവിന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചു.+