-
1 ശമുവേൽ 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 കടുത്ത മനോദുഃഖത്തിലായിരുന്നു ഹന്ന. യഹോവയോടു പ്രാർഥിക്കാൻ+ തുടങ്ങിയ ഹന്ന നിയന്ത്രണംവിട്ട് കരഞ്ഞു. 11 ഹന്ന ഇങ്ങനെയൊരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങയുടെ ദാസിയായ എന്റെ വിഷമം കണ്ട് എന്നെ ഓർക്കുകയും എന്നെ മറന്നുകളയാതെ ഒരു ആൺകുഞ്ഞിനെ തരുകയും ചെയ്‌താൽ+ ജീവിതകാലം മുഴുവൻ അങ്ങയെ സേവിക്കാൻ യഹോവേ, ഞാൻ ആ കുഞ്ഞിനെ അങ്ങയ്‌ക്കു തരും. കുഞ്ഞിന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല.”+
-
-
2 ശമുവേൽ 16:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അപ്പോൾ, ദാവീദ് അബീശായിയോടും എല്ലാ ഭൃത്യന്മാരോടും പറഞ്ഞു: “ഇതാ, എന്റെ സ്വന്തം ചോരയായ എന്റെ മകൻ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അപ്പോൾപ്പിന്നെ, ഈ ബന്യാമീന്യന്റെ+ കാര്യം പറയാനുണ്ടോ? വിട്ടേക്ക്. അയാൾ എന്നെ ശപിക്കട്ടെ. കാരണം, യഹോവ അയാളോട് അങ്ങനെ പറഞ്ഞിരിക്കുന്നല്ലോ! 12 ഒരുപക്ഷേ, യഹോവ എന്റെ ദുരവസ്ഥ+ കാണും. ഇന്നു ശിമെയി എന്റെ മേൽ ശാപവാക്കുകൾ ചൊരിഞ്ഞെങ്കിലും യഹോവ എന്നെ ആ പഴയ അനുഗൃഹീതാവസ്ഥയിലേക്കു മടക്കിവരുത്തിയേക്കും.”+
-