വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 22:26-31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 വിശ്വസ്‌തനോട്‌ അങ്ങ്‌ വിശ്വ​സ്‌തത കാണി​ക്കു​ന്നു.+

      കുറ്റമ​റ്റ​വനോ​ടു കുറ്റമറ്റ വിധം പെരു​മാ​റു​ന്നു.+

      27 നിർമലനോട്‌ അങ്ങ്‌ നിർമലത കാണി​ക്കു​ന്നു.+

      പക്ഷേ വക്രബു​ദ്ധിയോ​ടു തന്ത്രപൂർവം* പെരു​മാ​റു​ന്നു.+

      28 താഴ്‌മയുള്ളവരെ അങ്ങ്‌ രക്ഷിക്കു​ന്നു.+

      പക്ഷേ അങ്ങയുടെ കണ്ണുകൾ ധാർഷ്ട്യ​ക്കാർക്കെ​തി​രാണ്‌. അങ്ങ്‌ അവരെ താഴ്‌ത്തു​ന്നു.+

      29 യഹോവേ, അങ്ങാണ്‌ എന്റെ ദീപം.+

      യഹോ​വ​യല്ലോ എന്റെ ഇരുളി​നെ പ്രകാ​ശ​മാ​ന​മാ​ക്കു​ന്നത്‌.+

      30 അങ്ങയുടെ സഹായ​ത്താൽ ഞാൻ കവർച്ച​പ്പ​ട​യു​ടെ നേരെ പാഞ്ഞുചെ​ല്ലും.

      ദൈവ​ത്തി​ന്റെ ശക്തിയാൽ ഞാൻ മതിൽ ചാടി​ക്ക​ട​ക്കും.+

      31 സത്യദൈവത്തിന്റെ വഴികൾ പിഴവ​റ്റത്‌.+

      യഹോ​വ​യു​ടെ വചനങ്ങൾ തീയിൽ ശുദ്ധീ​ക​രി​ച്ചത്‌.+

      തന്നെ അഭയമാ​ക്കു​ന്ന​വർക്കെ​ല്ലാം ദൈവം ഒരു പരിച​യാണ്‌.+

  • ഇയ്യോബ്‌ 34:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദൈവം മനുഷ്യ​ന്റെ പ്രവൃ​ത്തി​കൾക്കു തക്ക പ്രതി​ഫലം കൊടു​ക്കും;+

      അവന്റെ വഴിക​ളു​ടെ ഭവിഷ്യ​ത്തു​കൾ അവന്റെ മേൽ വരുത്തും.

  • യിരെമ്യ 32:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അങ്ങ്‌ മഹത്തായ ഉദ്ദേശ്യ​മുള്ള,* പ്രവൃ​ത്തി​യിൽ ശക്തനായ ദൈവ​മാ​ണ​ല്ലോ.+ ഓരോ​രു​ത്ത​രു​ടെ​യും വഴികൾക്കും ചെയ്‌തി​കൾക്കും അനുസൃ​ത​മാ​യി പ്രതി​ഫലം കൊടുക്കാൻ+ അങ്ങയുടെ കണ്ണുകൾ മനുഷ്യ​ന്റെ വഴിക​ളെ​ല്ലാം നിരീ​ക്ഷി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക