-
ഉൽപത്തി 39:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അങ്ങനെയിരിക്കെ, യജമാനന്റെ ഭാര്യ യോസേഫിനെ നോട്ടമിട്ടു. “എന്നോടുകൂടെ കിടക്കുക” എന്ന് ആ സ്‌ത്രീ യോസേഫിനോടു പറഞ്ഞു. 8 എന്നാൽ അതിനു സമ്മതിക്കാതെ യോസേഫ് യജമാനന്റെ ഭാര്യയോടു പറഞ്ഞു: “ഞാൻ ഇവിടെയുള്ളതുകൊണ്ട് ഈ വീട്ടിലെ കാര്യങ്ങളെക്കുറിച്ചൊന്നും യജമാനനു ചിന്തിക്കേണ്ടതില്ലെന്ന് അറിയാമല്ലോ. യജമാനൻ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു.
-
-
ആവർത്തനം 13:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “നിന്റെ അമ്മയുടെ വയറ്റിൽ പിറന്ന നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ പ്രിയപ്പെട്ട ഭാര്യയോ നിന്റെ ഉറ്റ സുഹൃത്തോ രഹസ്യമായി നിന്റെ അടുത്ത് വന്ന്, ‘വരൂ, നമുക്കു പോയി അന്യദൈവങ്ങളെ സേവിക്കാം’+ എന്നു പറഞ്ഞ് ആ ദൈവങ്ങളെ—നീയോ നിന്റെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ, 7 ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിങ്ങൾക്കു ചുറ്റും നിങ്ങളുടെ അടുത്തോ അകലെയോ താമസിക്കുന്ന ജനങ്ങളുടെ ദൈവങ്ങളെ—സേവിക്കാൻ നിന്നെ വശീകരിച്ചാൽ 8 നീ അവനു വഴങ്ങിക്കൊടുക്കുകയോ അവൻ പറയുന്നതു കേൾക്കുകയോ ചെയ്യരുത്.+ അനുകമ്പയോ കനിവോ തോന്നി അവനെ സംരക്ഷിക്കുകയുമരുത്.
-