വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 8:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ശമുവേൽ പറഞ്ഞത്‌ ഇതാണ്‌: “നിങ്ങളെ ഭരിക്കുന്ന രാജാ​വി​നു നിങ്ങളിൽനി​ന്ന്‌ ഇവയെ​ല്ലാം ആവശ്യപ്പെ​ടാൻ അവകാ​ശ​മു​ണ്ടാ​യി​രി​ക്കും:+ രാജാവ്‌ നിന്റെ ആൺമക്കളെ എടുത്ത്‌+ തന്റെ തേരാളികളും+ കുതിരപ്പടയാളികളും+ ആക്കും. ചിലർക്ക്‌ രാജാ​വി​ന്റെ രഥങ്ങൾക്കു മുന്നി​ലാ​യി ഓടേ​ണ്ടി​വ​രും. 12 രാജാവ്‌ ചിലരെ എടുത്ത്‌ ആയിരം പേരുടെ പ്രമാണിമാരായും+ അമ്പതു പേരുടെ പ്രമാ​ണി​മാ​രാ​യും നിയമി​ക്കും.+ ചിലർ രാജാ​വി​ന്റെ നിലം ഉഴുകയും+ അദ്ദേഹ​ത്തി​ന്റെ വിള കൊയ്യുകയും+ അദ്ദേഹ​ത്തി​ന്റെ യുദ്ധാ​യു​ധ​ങ്ങ​ളും രഥോ​പ​ക​ര​ണ​ങ്ങ​ളും ഉണ്ടാക്കു​ക​യും ചെയ്യും.+

  • 1 രാജാക്കന്മാർ 4:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 രാജാവിനും കൊട്ടാ​ര​ത്തി​ലു​ള്ള​വർക്കും ഭക്ഷണം കൊണ്ടു​വ​രാൻവേണ്ടി ഇസ്രാ​യേ​ലിൽ എല്ലായി​ട​ത്തു​മാ​യി ശലോ​മോന്‌ 12 കാര്യ​സ്ഥ​ന്മാ​രു​ണ്ടാ​യി​രു​ന്നു. അവർ ഓരോ​രു​ത്ത​രു​മാ​ണു വർഷത്തിൽ ഓരോ മാസ​ത്തേ​ക്കും​വേണ്ട ഭക്ഷണം എത്തിച്ചു​കൊ​ടു​ത്തി​രു​ന്നത്‌.+

  • 2 ദിനവൃത്താന്തം 26:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഉസ്സീയ യരുശ​ലേ​മി​ലെ കോൺക​വാ​ടം,+ താഴ്‌വ​ര​ക്ക​വാ​ടം,+ താങ്ങു​തൂൺ എന്നിവ​യ്‌ക്ക​രി​കെ ഗോപു​രങ്ങൾ പണിത്‌ അവ ബലപ്പെ​ടു​ത്തി.+ 10 ഉസ്സീയ വിജന​ഭൂ​മി​യി​ലും ഗോപു​രങ്ങൾ പണിതു;+ ധാരാളം കിണറുകളും* കുഴിച്ചു.* (കാരണം ഉസ്സീയ​യ്‌ക്ക്‌ ഒരുപാ​ട്‌ ആടുമാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.) അതു​പോ​ലെ ഷെഫേ​ല​യി​ലും സമതലത്തിലും* ഉസ്സീയ ഗോപു​ര​ങ്ങ​ളും കിണറു​ക​ളും ഉണ്ടാക്കി. കൃഷി ഇഷ്ടമാ​യി​രു​ന്ന​തു​കൊണ്ട്‌ മലകളി​ലും കർമേ​ലി​ലും ഉസ്സീയ കൃഷി​പ്പ​ണി​ക്കാ​രെ​യും മുന്തി​രി​ത്തോ​ട്ട​ക്കാ​രെ​യും നിയമി​ച്ചു.

  • ഉത്തമഗീതം 8:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ശലോമോനു ബാൽഹാ​മോ​നിൽ ഒരു മുന്തി​രി​ത്തോ​ട്ട​മു​ണ്ടാ​യി​രു​ന്നു.+

      അവൻ അതു തോട്ട​ക്കാ​രെ ഏൽപ്പിച്ചു.

      അതിലെ പഴങ്ങൾക്കു പകരം അവർ ഓരോ​രു​ത്ത​രും ആയിരം വെള്ളി​ക്കാ​ശു വീതം കൊണ്ടു​വ​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക