36 അങ്ങനെ, അബീഗയിൽ നാബാലിന്റെ അടുത്തേക്കു മടങ്ങി. അയാൾ അപ്പോൾ വീട്ടിൽ ഒരു രാജാവിനെപ്പോലെ വലിയ വിരുന്നു നടത്തുകയായിരുന്നു. വലിയ സന്തോഷത്തിലായിരുന്ന നാബാൽ മദ്യപിച്ച് അങ്ങേയറ്റം ലഹരിയിലായിരുന്നു. അതുകൊണ്ട് നടന്നതൊന്നും നേരം പുലരുന്നതുവരെ അബീഗയിൽ അയാളോടു പറഞ്ഞില്ല.