8 എന്നാൽ നാവിനെ മെരുക്കാൻ ഒരു മനുഷ്യനും കഴിയില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത് അപകടകാരിയും മാരകവിഷം നിറഞ്ഞതും ആണ്.+ 9 ഒരേ നാവുകൊണ്ട് നമ്മൾ പിതാവായ യഹോവയെ സ്തുതിക്കുകയും “ദൈവത്തിന്റെ സാദൃശ്യത്തിൽ”+ സൃഷ്ടിച്ച മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു.