14 ഒരിക്കൽ ഗോതമ്പുകൊയ്ത്തിന്റെ കാലത്ത് രൂബേൻ+ വയലിലൂടെ നടക്കുമ്പോൾ ദൂദായിപ്പഴങ്ങൾ കണ്ടു. അവൻ അതു കൊണ്ടുവന്ന് അമ്മയായ ലേയയ്‌ക്കു കൊടുത്തു. അപ്പോൾ റാഹേൽ ലേയയോട്, “ദയവുചെയ്ത് നിന്റെ മകന്റെ ദൂദായിപ്പഴങ്ങളിൽ കുറച്ച് എനിക്കു തരുക” എന്നു പറഞ്ഞു.