-
പുറപ്പാട് 30:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 “അടുത്തതായി ഈ വിശിഷ്ടപരിമളദ്രവ്യങ്ങൾ എടുക്കുക: ഉറഞ്ഞ് കട്ടിയായ 500 ശേക്കെൽ മീറ, അതിന്റെ പകുതി അളവ്, അതായത് 250 ശേക്കെൽ, വാസനയുള്ള കറുവാപ്പട്ട, 250 ശേക്കെൽ സുഗന്ധമുള്ള വയമ്പ്,
-
-
എസ്ഥേർ 2:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 സ്‌ത്രീകൾക്കുവേണ്ടി നിർദേശിച്ചിരുന്ന 12 മാസത്തെ പരിചരണം പൂർത്തിയായതിനു ശേഷമാണ് ഓരോ പെൺകുട്ടിക്കും അഹശ്വേരശ് രാജാവിന്റെ അടുത്ത് ചെല്ലാൻ ഊഴം വന്നിരുന്നത്; കാരണം, ആറു മാസം മീറയെണ്ണയും+ ആറു മാസം സുഗന്ധതൈലവും*+ വ്യത്യസ്തതരം സൗന്ദര്യപരിചരണലേപനികളും ഉപയോഗിച്ച്* അവർ സൗന്ദര്യപരിചരണം നടത്തണമായിരുന്നു.
-
-
സങ്കീർത്തനം 45:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അങ്ങയുടെ വസ്ത്രത്തിൽനിന്ന് മീറയുടെയും അകിലിന്റെയും ഇലവങ്ങത്തിന്റെയും പരിമളം പരക്കുന്നു.
പ്രൗഢഗംഭീരമായ ദന്തനിർമിതകൊട്ടാരത്തിൽനിന്ന് ഒഴുകിവരുന്ന തന്ത്രിവാദ്യത്തിൻനാദം അങ്ങയെ ആഹ്ലാദത്തിലാഴ്ത്തുന്നു.
-