-
എസ്ര 1:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
1 യഹോവ യിരെമ്യയിലൂടെ പറഞ്ഞതു+ നിറവേറാനായി, പേർഷ്യൻ രാജാവായ കോരെശിന്റെ*+ വാഴ്ചയുടെ ഒന്നാം വർഷം യഹോവ കോരെശിന്റെ മനസ്സുണർത്തി. അങ്ങനെ പേർഷ്യൻ രാജാവായ കോരെശ് രാജ്യത്ത് ഉടനീളം ഇങ്ങനെയൊരു വിളംബരം നടത്തുകയും അതിലെ വാക്കുകൾ രേഖപ്പെടുത്തിവെക്കുകയും ചെയ്‌തു:+
2 “പേർഷ്യൻ രാജാവായ കോരെശ് ഇങ്ങനെ പറയുന്നു: ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ എല്ലാ രാജ്യങ്ങളും എനിക്കു തന്നു.+ യഹൂദയിലെ യരുശലേമിൽ ദൈവത്തിന് ഒരു ഭവനം പണിയാൻ എന്നെ നിയോഗിക്കുകയും ചെയ്‌തു.+
-
-
യശയ്യ 40:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
യരുശലേമിലേക്കു ശുഭവാർത്തയുമായി വരുന്ന സ്ത്രീയേ,
ഉറക്കെ വിളിച്ചുപറയുക.
പേടിക്കേണ്ടാ, ധൈര്യത്തോടെ ഉറക്കെ വിളിച്ചുപറയുക.
“ഇതാ, നിങ്ങളുടെ ദൈവം” എന്ന് യഹൂദാനഗരങ്ങളോടു പ്രഖ്യാപിക്കുക.+
-