7 അവൾ എത്രത്തോളം സ്വയം പുകഴ്ത്തുകയും ആർഭാടത്തിൽ ആറാടുകയും ചെയ്തോ അത്രത്തോളം കഷ്ടതയും ദുഃഖവും അവൾക്കു കൊടുക്കുക. ‘ഞാൻ രാജ്ഞിയെപ്പോലെ ഭരിക്കുന്നു. ഞാൻ വിധവയല്ല; എനിക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല’+ എന്ന് അവൾ ഹൃദയത്തിൽ പറയുന്നല്ലോ.