5 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+
ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്ന് കൊണ്ടുവരും,
പടിഞ്ഞാറുനിന്ന് ഞാൻ നിന്നെ കൂട്ടിച്ചേർക്കും.+
6 ‘അവരെ വിട്ടുതരുക!’+ എന്നു ഞാൻ വടക്കിനോട് ആവശ്യപ്പെടും,
‘അവരെ പിടിച്ചുവെക്കരുത്!’ എന്നു തെക്കിനോടു കല്പിക്കും.
‘ദൂരെനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിരുകളിൽനിന്ന് എന്റെ പുത്രിമാരെയും കൊണ്ടുവരുക,+