-
ലൂക്കോസ് 8:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 എന്നാൽ ഈ ദൃഷ്ടാന്തത്തിന്റെ അർഥം എന്താണെന്നു യേശുവിന്റെ ശിഷ്യന്മാർ ചോദിച്ചു.+ 10 അപ്പോൾ യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു. പക്ഷേ മറ്റുള്ളവർക്ക് അതെല്ലാം ദൃഷ്ടാന്തങ്ങളായിത്തന്നെ ഇരിക്കുന്നു.+ അവർ നോക്കുന്നുണ്ട്, പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. അവർ കേൾക്കുന്നുണ്ട്, പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ല. പറയുന്നതിന്റെ സാരം അവർ മനസ്സിലാക്കുന്നുമില്ല.+
-
-
പ്രവൃത്തികൾ 28:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഇങ്ങനെ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോൾ അവർ അവിടെനിന്ന് പിരിഞ്ഞുപോകാൻതുടങ്ങി. അപ്പോൾ പൗലോസ് അവരോടു പറഞ്ഞു:
“യശയ്യ പ്രവാചകനിലൂടെ പരിശുദ്ധാത്മാവ് നിങ്ങളുടെ പൂർവികരോടു പറഞ്ഞത് എത്ര ശരിയാണ്: 26 ‘പോയി ഈ ജനത്തോടു പറയുക: “നിങ്ങൾ കേൾക്കും, പക്ഷേ മനസ്സിലാക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+
-