-
യിരെമ്യ 34:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പക്ഷേ ഈ അടുത്ത കാലത്ത്* നിങ്ങൾ മനസ്സു മാറ്റി നിങ്ങളുടെ സഹമനുഷ്യർക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് എന്റെ മുമ്പാകെ ശരിയായതു ചെയ്‌തു. എന്റെ പേരിലുള്ള ഭവനത്തിൽവെച്ച്, എന്റെ സാന്നിധ്യത്തിൽ, നിങ്ങൾ ഒരു ഉടമ്പടിയും ഉണ്ടാക്കി. 16 അങ്ങനെ, അടിമകളായ സ്ത്രീകളെയും പുരുഷന്മാരെയും അവരുടെ ഇഷ്ടമനുസരിച്ച് നിങ്ങൾ സ്വതന്ത്രരാക്കി. പക്ഷേ പിന്നീടു മനസ്സു മാറ്റിയ നിങ്ങൾ അവരെ മടക്കിക്കൊണ്ടുവന്ന് നിർബന്ധമായി അടിമപ്പണി ചെയ്യിച്ചു. അങ്ങനെ എന്റെ പേര് നിങ്ങൾ അശുദ്ധമാക്കി.’+
-
-
മീഖ 3:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്നേഹിക്കുകയും ചെയ്യുന്നു.+
നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞുകളയുകയും അസ്ഥികളിൽനിന്ന് മാംസം പറിച്ചെടുക്കുകയും ചെയ്യുന്നു.+
3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+
അവരുടെ തൊലി ഉരിഞ്ഞുകളയുകയും
അവരുടെ അസ്ഥികൾ തകർത്ത് കഷണങ്ങളാക്കുകയും ചെയ്യുന്നു.+
നിങ്ങൾ അവരെ കലത്തിൽ* ഇട്ട് വേവിക്കുന്ന ഇറച്ചിപോലെയാക്കി.
4 അന്ന് അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും;
എന്നാൽ ദൈവം അവർക്ക് ഉത്തരം കൊടുക്കില്ല.
-