-
യഹസ്‌കേൽ 18:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അയാൾ ആരെയും ദ്രോഹിക്കുന്നില്ല.+ പകരം, കടം വാങ്ങിയവനു പണയവസ്തു തിരികെ കൊടുക്കുന്നു.+ ആരിൽനിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല.*+ പകരം, വിശന്നിരിക്കുന്നവനു സ്വന്തം ഭക്ഷണം കൊടുക്കുന്നു.+ ഉടുതുണിയില്ലാത്തവനെ വസ്‌ത്രം ധരിപ്പിക്കുന്നു.+ 8 അയാൾ പണം പലിശയ്ക്കു കൊടുക്കുകയോ കൊള്ളപ്പലിശ ഈടാക്കുകയോ ചെയ്യുന്നില്ല.+ അന്യായം കാണിക്കുന്നില്ല.+ രണ്ടു പേർ തമ്മിലുള്ള പ്രശ്നത്തിൽ പക്ഷം പിടിക്കാതെ നീതി നടപ്പാക്കുന്നു.+
-
-
യാക്കോബ് 2:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഉണ്ണാനും ഉടുക്കാനും വകയില്ലാത്ത സഹോദരന്മാരോ സഹോദരിമാരോ നിങ്ങൾക്കിടയിലുണ്ടെന്നു കരുതുക. 16 നിങ്ങളിൽ ഒരാൾ അവരോട്, “സമാധാനത്തോടെ പോകുക; ചെന്ന് തീ കായുക; വയറു നിറച്ച് ആഹാരം കഴിക്കുക” എന്നെല്ലാം പറയുന്നതല്ലാതെ അവർക്കു ജീവിക്കാൻ വേണ്ടതൊന്നും കൊടുക്കുന്നില്ലെങ്കിൽ അതുകൊണ്ട് എന്തു ഗുണം?+
-