വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 36:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 വാളിന്‌ ഇരയാ​കാ​തെ ശേഷി​ച്ച​വരെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയ​രാ​ജാ​വി​ന്റെ​യും മക്കളു​ടെ​യും ദാസന്മാ​രാ​യി കഴിഞ്ഞു.+ 21 അങ്ങനെ, യഹോവ യിരെ​മ്യ​യി​ലൂ​ടെ പറഞ്ഞതു നിറ​വേറി.+ ദേശം അതിന്റെ ശബത്തു​ക​ളെ​ല്ലാം വീട്ടി​ത്തീർക്കു​ന്ന​തു​വരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തി​യാ​കു​ന്ന​തു​വരെ, അതായത്‌ വിജന​മാ​യി​ക്കി​ടന്ന കാലം മുഴുവൻ, ദേശം ശബത്ത്‌ ആചരിച്ചു.+

  • യശയ്യ 49:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 എന്നാൽ സീയോൻ ഇങ്ങനെ പറയുന്നു:

      “യഹോവ എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു,+ യഹോവ എന്നെ മറന്നു​ക​ളഞ്ഞു.”+

  • യിരെമ്യ 30:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “‘ആരും തിരി​ഞ്ഞു​നോ​ക്കാത്ത സീയോൻ’ എന്നു പറഞ്ഞ്‌

      അവർ നിന്നെ തിരസ്‌ക​രി​ക്ക​പ്പെ​ട്ട​വ​ളെന്നു വിളിച്ചെങ്കിലും+

      ഞാൻ നിനക്കു പഴയതു​പോ​ലെ ആരോ​ഗ്യം നൽകും, നിന്റെ മുറി​വു​കൾ സുഖ​പ്പെ​ടു​ത്തും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • വിലാപങ്ങൾ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ആരും സീയോ​നിലേക്ക്‌ ഉത്സവത്തി​നു വരാത്ത​തി​നാൽ അവി​ടേ​ക്കുള്ള വഴികൾ കരയുന്നു.+

      അവളുടെ കവാട​ങ്ങളെ​ല്ലാം വിജന​മാ​യി​ക്കി​ട​ക്കു​ന്നു,+ അവളുടെ പുരോ​ഹി​ത​ന്മാർ നെടു​വീർപ്പി​ടു​ന്നു.

      അവളുടെ കന്യകമാർ* ദുഃഖി​ച്ചു​ക​ര​യു​ന്നു, അവൾ അതി​വേ​ദ​ന​യി​ലാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക