-
ലൂക്കോസ് 4:17-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 യശയ്യ പ്രവാചകന്റെ ചുരുൾ യേശുവിനു കൊടുത്തു. യേശു ചുരുൾ തുറന്ന് ഇങ്ങനെ എഴുതിയിരിക്കുന്ന ഭാഗം എടുത്തു: 18 “ദരിദ്രരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ* എന്നെ അഭിഷേകം ചെയ്തതിനാൽ ദൈവത്തിന്റെ ആത്മാവ് എന്റെ മേലുണ്ട്. ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നും അന്ധന്മാരോടു കാഴ്ച കിട്ടുമെന്നും പ്രഖ്യാപിക്കാനും മർദിതരെ സ്വതന്ത്രരാക്കാനും+ 19 യഹോവയുടെ* പ്രസാദവർഷത്തെക്കുറിച്ച്+ പ്രസംഗിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.” 20 എന്നിട്ട് യേശു ചുരുൾ ചുരുട്ടി സേവകന്റെ കൈയിൽ തിരികെ കൊടുത്തിട്ട് അവിടെ ഇരുന്നു. സിനഗോഗിലുണ്ടായിരുന്ന എല്ലാവരും യേശുവിനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. 21 അപ്പോൾ യേശു അവരോട്, “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്ത് ഇന്നു നിറവേറിയിരിക്കുന്നു”+ എന്നു പറഞ്ഞു.
-
-
പ്രവൃത്തികൾ 26:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഈ ജനത്തിന്റെയും മറ്റു ജനതകളിൽപ്പെട്ടവരുടെയും അടുത്തേക്കു ഞാൻ നിന്നെ അയയ്ക്കാൻപോകുകയാണ്.+ അവരുടെ കൈയിൽനിന്ന് ഞാൻ നിന്നെ രക്ഷപ്പെടുത്തും. 18 അവരുടെ കണ്ണുകൾ തുറക്കാനും+ അവരെ അന്ധകാരത്തിൽനിന്ന്+ വെളിച്ചത്തിലേക്കു+ കൊണ്ടുവരാനും സാത്താന്റെ അധികാരത്തിൽനിന്ന്+ ദൈവത്തിലേക്കു തിരിക്കാനും ആണ് നിന്നെ അയയ്ക്കുന്നത്. അങ്ങനെ എന്നിലുള്ള വിശ്വാസത്തിലൂടെ അവർക്കു പാപമോചനം ലഭിക്കുകയും+ വിശുദ്ധീകരിക്കപ്പെട്ടവർക്കിടയിൽ അവർക്ക് ഒരു അവകാശം കിട്ടുകയും ചെയ്യും.’
-