1യഹോവ യിരെമ്യയിലൂടെ പറഞ്ഞതു+ നിറവേറാനായി, പേർഷ്യൻ രാജാവായ കോരെശിന്റെ*+ വാഴ്ചയുടെ ഒന്നാം വർഷം യഹോവ കോരെശിന്റെ മനസ്സുണർത്തി. അങ്ങനെ പേർഷ്യൻ രാജാവായ കോരെശ് രാജ്യത്ത് ഉടനീളം ഇങ്ങനെയൊരു വിളംബരം നടത്തുകയും അതിലെ വാക്കുകൾ രേഖപ്പെടുത്തിവെക്കുകയും ചെയ്തു:+
3 ആ ദൈവത്തിന്റെ ജനത്തിൽപ്പെട്ടവർ ഇവിടെയുണ്ടെങ്കിൽ അവരുടെ ദൈവം അവരുടെകൂടെയുണ്ടായിരിക്കട്ടെ. അവർ യഹോവയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന,* യഹൂദയിലെ യരുശലേമിലേക്കു ചെന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ ഭവനം പുതുക്കിപ്പണിയട്ടെ; ആ ദൈവമാണു സത്യദൈവം.
12 ദൈവം ജനതകൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുകയും ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യഹൂദയിൽനിന്ന് ചിതറിപ്പോയവരെ ഭൂമിയുടെ നാലു കോണിൽനിന്നും ഒരുമിച്ചുചേർക്കും.+