-
റോമർ 9:31-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 എന്നാൽ ഇസ്രായേല്യർ നീതിയുടെ നിയമം പിൻപറ്റാൻ ശ്രമിച്ചിട്ടും ആ ലക്ഷ്യത്തിൽ എത്തിയില്ല. 32 എന്തുകൊണ്ട്? കാരണം അവർ വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് അതു പിൻപറ്റാൻ ശ്രമിച്ചത്. ‘ഇടറിവീഴാൻ ഇടയാക്കുന്ന കല്ലിൽ’+ തട്ടി അവർ ഇടറിവീണു. 33 “ഇതാ, ഇടറിവീഴാൻ ഇടയാക്കുന്ന ഒരു കല്ലും തട്ടിവീഴാൻ ഇടയാക്കുന്ന ഒരു പാറയും ഞാൻ സീയോനിൽ സ്ഥാപിക്കുന്നു.+ എന്നാൽ അതിൽ* വിശ്വാസമർപ്പിക്കുന്നവൻ നിരാശനാകില്ല”+ എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ അവർക്കു സംഭവിച്ചു.
-
-
1 പത്രോസ് 2:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അതുകൊണ്ട്, വിശ്വാസികളായ നിങ്ങൾക്കു കർത്താവ് വിലപ്പെട്ടവനാണ്. എന്നാൽ വിശ്വാസികളല്ലാത്തവരെ സംബന്ധിച്ചോ, “പണിയുന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;”*+ 8 അത്, “ഇടറിവീഴാൻ ഇടയാക്കുന്ന ഒരു കല്ലും തട്ടിവീഴാൻ ഇടയാക്കുന്ന ഒരു പാറയും”+ ആയിരിക്കുന്നു. ദൈവവചനം അനുസരിക്കാത്തതുകൊണ്ടാണ് അവർ ഇടറിവീഴുന്നത്. അതുതന്നെയാണ് അവരെ കാത്തിരുന്നത്.
-