-
മീഖ 3:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്നാൽ നിങ്ങൾ നന്മയെ വെറുക്കുകയും+ തിന്മയെ സ്നേഹിക്കുകയും ചെയ്യുന്നു.+
നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിഞ്ഞുകളയുകയും അസ്ഥികളിൽനിന്ന് മാംസം പറിച്ചെടുക്കുകയും ചെയ്യുന്നു.+
3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+
അവരുടെ തൊലി ഉരിഞ്ഞുകളയുകയും
അവരുടെ അസ്ഥികൾ തകർത്ത് കഷണങ്ങളാക്കുകയും ചെയ്യുന്നു.+
നിങ്ങൾ അവരെ കലത്തിൽ* ഇട്ട് വേവിക്കുന്ന ഇറച്ചിപോലെയാക്കി.
4 അന്ന് അവർ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കും;
എന്നാൽ ദൈവം അവർക്ക് ഉത്തരം കൊടുക്കില്ല.
-