-
യോശുവ 4:21-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 എന്നിട്ട്, ഇസ്രായേല്യരോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ മക്കൾ അപ്പന്മാരോട്, ‘എന്തിനാണ് ഈ കല്ലുകൾ ഇവിടെ വെച്ചിരിക്കുന്നത്’ എന്നു ചോദിച്ചാൽ+ 22 നിങ്ങൾ മക്കൾക്ക് ഇങ്ങനെ പറഞ്ഞുകൊടുക്കണം: ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു.+ 23 അവർക്ക് അക്കര കടക്കാൻ അന്ന് അവരുടെ മുന്നിൽനിന്ന് നിങ്ങളുടെ ദൈവമായ യഹോവ യോർദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു. ചെങ്കടൽ കടക്കാൻ നമ്മുടെ ദൈവമായ യഹോവ നമ്മുടെ മുന്നിൽനിന്ന് അതിലെ വെള്ളം വറ്റിച്ചുകളഞ്ഞതുപോലെതന്നെ.+ 24 യഹോവയുടെ കൈ എത്ര ബലമുള്ളതാണെന്നു ഭൂമിയിലെ ജനങ്ങളെല്ലാം അറിയാനും+ നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും വേണ്ടിയാണു ദൈവം ഇതു ചെയ്‌തത്.’”
-