31 ഞാൻ നിങ്ങളുടെ നഗരങ്ങളെ വാളിന് ഏൽപ്പിച്ച്+ നിങ്ങളുടെ വിശുദ്ധമന്ദിരങ്ങൾ വിജനമാക്കും. നിങ്ങളുടെ ബലികളിൽനിന്ന് ഉയരുന്ന സുഗന്ധം ഞാൻ മണക്കുകയുമില്ല.
33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്‌ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.