-
യഹസ്കേൽ 8:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 അപ്പോൾ ദൈവം എന്നോട്, “മനുഷ്യപുത്രാ, തല ഉയർത്തി വടക്കോട്ടു നോക്കാമോ” എന്നു ചോദിച്ചു. ഞാൻ തല ഉയർത്തി വടക്കോട്ടു നോക്കി. അപ്പോൾ അതാ, അവിടെ യാഗപീഠത്തിന്റെ കവാടത്തിനു വടക്ക് വാതിൽക്കലായി രോഷത്തിന്റെ ആ പ്രതീകം!* 6 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, എത്ര ഭയങ്കരമായ വൃത്തികേടുകളാണ് ഇസ്രായേൽഗൃഹം ഇവിടെ ചെയ്തുകൂട്ടുന്നതെന്നു+ നീ കണ്ടോ? ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ട് അകന്നുപോകാൻ ഇടയാക്കുന്ന മ്ലേച്ഛകാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.+ പക്ഷേ, ഇതിലും ഭയങ്കരമായ വൃത്തികേടുകൾ നീ കാണാനിരിക്കുന്നതേ ഉള്ളൂ.”
-