വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 5:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കാഹളം ഊതു​ന്ന​വ​രും ഗായക​രും ഏകസ്വ​ര​ത്തിൽ യഹോ​വ​യ്‌ക്കു നന്ദിയും സ്‌തു​തി​യും അർപ്പിച്ചു. കാഹള​ങ്ങ​ളു​ടെ​യും ഇലത്താ​ള​ങ്ങ​ളു​ടെ​യും മറ്റു സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അകമ്പടി​യോ​ടെ അവർ യഹോ​വയെ സ്‌തു​തിച്ച്‌, “ദൈവം നല്ലവന​ല്ലോ; ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌”+ എന്നു പാടിയ ഉടനെ യഹോ​വ​യു​ടെ ഭവനം മേഘം​കൊണ്ട്‌ നിറഞ്ഞു!+

  • എസ്ര 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “ദൈവം നല്ലവന​ല്ലോ; ഇസ്രായേ​ലിനോ​ടുള്ള ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌”+ എന്നു പാടു​ക​യും ഏറ്റുപാടുകയും+ ചെയ്‌തു​കൊ​ണ്ട്‌ അവർ ദൈവ​മായ യഹോ​വയെ സ്‌തു​തിച്ച്‌ ദൈവ​ത്തി​നു നന്ദി പറഞ്ഞു. യഹോ​വ​യു​ടെ ഭവനത്തി​ന്‌ അടിസ്ഥാ​ന​മി​ട്ട​തുകൊണ്ട്‌ ജനം മുഴുവൻ ഉച്ചത്തിൽ ആർത്തു​വി​ളിച്ച്‌ യഹോ​വയെ സ്‌തു​തി​ച്ചു.

  • സങ്കീർത്തനം 106:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 106 യാഹിനെ സ്‌തു​തി​പ്പിൻ!*

      യഹോവയോടു നന്ദി പറയു​വിൻ; ദൈവം നല്ലവന​ല്ലോ;+

      ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.+

  • യശയ്യ 12:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അന്നാളിൽ നീ പറയും:

      “യഹോ​വ​യോ​ടു നന്ദി പറയൂ, തിരു​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കൂ,

      ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ ജനങ്ങൾക്കി​ട​യിൽ പ്രസി​ദ്ധ​മാ​ക്കൂ!+

      ദൈവ​ത്തി​ന്റെ പേര്‌ ഉയർന്നി​രി​ക്കു​ന്നെന്നു പ്രഖ്യാ​പി​ക്കൂ.+

  • മീഖ 7:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അങ്ങയെപ്പോലെ വേറൊ​രു ദൈവ​മു​ണ്ടോ?

      അങ്ങ്‌ അങ്ങയുടെ അവകാ​ശ​ത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കു​ക​യും

      അവരുടെ ലംഘനങ്ങൾ പൊറു​ക്കു​ക​യും ചെയ്യുന്നു.+

      അങ്ങ്‌ എന്നെന്നും കോപം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല;

      അചഞ്ചല​സ്‌നേ​ഹം കാണി​ക്കു​ന്ന​തിൽ അങ്ങ്‌ സന്തോ​ഷി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക