1ബന്യാമീൻദേശത്തെ അനാഥോത്തിലുള്ള+ ഹിൽക്കിയ പുരോഹിതന്റെ മകൻ യിരെമ്യയുടെ* വാക്കുകൾ. 2 യഹൂദാരാജാവായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത്, അദ്ദേഹത്തിന്റെ വാഴ്ചയുടെ 13-ാം വർഷം യിരെമ്യക്ക് യഹോവയുടെ സന്ദേശം കിട്ടി.
3 “യഹൂദാരാജാവായ ആമോന്റെ മകൻ യോശിയയുടെ ഭരണത്തിന്റെ 13-ാം വർഷംമുതൽ ഇന്നുവരെ 23 വർഷമായി എനിക്ക് യഹോവയുടെ സന്ദേശം കിട്ടുന്നു.+ ഞാൻ അതു വീണ്ടുംവീണ്ടും* അറിയിച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കുന്നില്ല.+