-
2 ദിനവൃത്താന്തം 20:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അപ്പോൾ ചിലർ വന്ന് യഹോശാഫാത്തിനോടു പറഞ്ഞു: “തീരപ്രദേശത്തുനിന്ന്,* അതായത് ഏദോമിൽനിന്ന്,+ വലിയൊരു കൂട്ടം ആളുകൾ അങ്ങയ്‌ക്കു നേരെ വന്നിട്ടുണ്ട്. അവർ ഇതാ ഹസസോൻ-താമാറിൽ, അതായത് ഏൻ-ഗദിയിൽ,+ എത്തിക്കഴിഞ്ഞു!” 3 അതു കേട്ട് ഭയന്നുപോയ യഹോശാഫാത്ത് യഹോവയെ അന്വേഷിക്കാൻ നിശ്ചയിച്ചുറച്ചു.+ രാജാവ് യഹൂദയിൽ എല്ലായിടത്തും ഒരു ഉപവാസം പ്രഖ്യാപിച്ചു.
-
-
എസ്ഥേർ 4:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അപ്പോൾ മൊർദെഖായിയോട് ഇങ്ങനെ മറുപടി പറയാൻ എസ്ഥേർ പറഞ്ഞു: 16 “പോയി ശൂശനിലുള്ള എല്ലാ ജൂതന്മാരെയും കൂട്ടിവരുത്തി എനിക്കുവേണ്ടി ഉപവസിക്കുക.+ മൂന്നു ദിവസം+ രാവും പകലും തിന്നുകയോ കുടിക്കുകയോ അരുത്. ഞാനും എന്റെ പരിചാരികമാരുടെകൂടെ ഉപവസിക്കും. നിയമവിരുദ്ധമാണെങ്കിലും ഞാൻ രാജാവിന്റെ അടുത്ത് ചെല്ലും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.”
-