-
2 ദിനവൃത്താന്തം 34:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 രാജാവ് ഹിൽക്കിയയോടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖയുടെ മകനായ അബ്ദോനോടും സെക്രട്ടറിയായ ശാഫാനോടും രാജാവിന്റെ ദാസനായ അസായയോടും ഇങ്ങനെ ഉത്തരവിട്ടു: 21 “നമ്മുടെ പൂർവികർ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന യഹോവയുടെ വാക്കുകൾ അനുസരിക്കാത്തതുകൊണ്ട് യഹോവ തന്റെ ഉഗ്രകോപം നമ്മുടെ മേൽ ചൊരിയും. അതുകൊണ്ട് നിങ്ങൾ ചെന്ന് ഇസ്രായേലിലും യഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യഹോവയോടു ചോദിച്ചറിയുക.”+
-
-
യിരെമ്യ 39:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അങ്ങനെ, കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ, നെബൂശസ്ബാൻ റബ്സാരീസ്,* നേർഗൽ-ശരേസർ രബ്-മാഗ്* എന്നിവരും ബാബിലോൺരാജാവിന്റെ പ്രധാനോദ്യോഗസ്ഥന്മാരെല്ലാവരും 14 യിരെമ്യയെ കാവൽക്കാരുടെ മുറ്റത്തുനിന്ന് ആളയച്ച് വരുത്തി.+ അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോകാൻ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ ഏൽപ്പിച്ചു. അങ്ങനെ യിരെമ്യ ജനത്തിന്റെ ഇടയിൽ കഴിഞ്ഞു.
-
-
യഹസ്കേൽ 8:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവയുടെ മുന്നിൽ ഇസ്രായേൽഗൃഹത്തിലെ 70 മൂപ്പന്മാർ നിൽപ്പുണ്ടായിരുന്നു. ശാഫാന്റെ+ മകനായ യയസന്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം കൈയിൽ പിടിച്ചുകൊണ്ടാണ് അവരെല്ലാം നിന്നിരുന്നത്. സുഗന്ധക്കൂട്ടിൽനിന്ന് സൗരഭ്യമുള്ള പുകച്ചുരുളുകൾ മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു.+
-