-
യിരെമ്യ 21:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “‘യഹോവ പ്രഖ്യാപിക്കുന്നു: “അതിനു ശേഷം, യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ ദാസന്മാരെയും, മാരകമായ പകർച്ചവ്യാധിയാലും വാളിനാലും ക്ഷാമത്താലും നശിച്ചുപോകാതെ നഗരത്തിൽ ബാക്കിയുള്ള എല്ലാവരെയും ഞാൻ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും.+ അവൻ അവരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തും. അവരോട് അവന് ഒരു കനിവും തോന്നില്ല; അവൻ അവരോട് അനുകമ്പയോ കരുണയോ കാണിക്കില്ല.”’+
-
-
യഹസ്‌കേൽ 12:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അവരുടെ ഇടയിലുള്ള തലവൻ അയാളുടെ സാധനങ്ങളും തോളിലേറ്റി ഇരുട്ടത്ത് അവിടം വിടും. അയാൾ മതിലിൽ ഒരു ദ്വാരം ഉണ്ടാക്കി അയാളുടെ സാധനങ്ങൾ അതിലേ പുറത്ത് കൊണ്ടുവരും.+ നിലം കാണാൻ കഴിയാത്തതുപോലെ അയാൾ മുഖം മൂടും.’ 13 ഞാൻ എന്റെ വല അയാളുടെ മേൽ വീശിയെറിയും. അയാൾ അതിൽ കുടുങ്ങും.+ എന്നിട്ട് ഞാൻ അയാളെ കൽദയദേശമായ ബാബിലോണിലേക്കു കൊണ്ടുപോകും. പക്ഷേ അയാൾ അതു കാണില്ല. അവിടെവെച്ച് അയാൾ മരിക്കും.+
-