11 യിരെമ്യയുടെ കാര്യത്തിൽ ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് കാവൽക്കാരുടെ മേധാവിയായ നെബൂസരദാന് ഈ കല്പന കൊടുത്തു: 12 “യിരെമ്യയെ കൊണ്ടുപോയി നന്നായി നോക്കിക്കൊള്ളണം. അയാളെ ഉപദ്രവിക്കരുത്. അയാൾ എന്തു ചോദിച്ചാലും അതു സാധിച്ചുകൊടുക്കണം.”+