3 നിന്റെ ഹൃദയത്തിലെ ധാർഷ്ട്യം നിന്നെ വഞ്ചിച്ചിരിക്കുന്നു.+
വൻപാറയിലെ സങ്കേതങ്ങളിൽ വസിക്കുന്നവളേ,
ഉന്നതങ്ങളിൽ താമസിക്കുന്നവളേ,
‘ആർക്ക് എന്നെ താഴെ ഭൂമിയിലേക്ക് ഇറക്കാനാകും’ എന്നു ഹൃദയത്തിൽ പറയുന്നവളേ,
4 നീ കഴുകനെപ്പോലെ ഉയരങ്ങളിൽ പാർപ്പുറപ്പിച്ചാലും
നക്ഷത്രങ്ങൾക്കിടയിൽ കൂടു കൂട്ടിയാലും
അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.