-
യഹസ്‌കേൽ 23:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “അതുകൊണ്ട് ഒഹൊലീബയേ, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘നിനക്കു വെറുപ്പു തോന്നി നീ ഉപേക്ഷിച്ച കാമുകന്മാരെ ഞാൻ ഇതാ, ഇളക്കിവിടുന്നു.+ നാനാവശത്തുനിന്നും അവർ നിനക്ക് എതിരെ വരും.+ 23 അങ്ങനെ, ബാബിലോൺപുത്രന്മാരും+ സകല കൽദയരും+ പെക്കോദ്,+ ശോവ, കോവ എന്നിവിടങ്ങളിലെ പുരുഷന്മാരും എല്ലാ അസീറിയൻ പുത്രന്മാരും നിനക്ക് എതിരെ വരും. ഗവർണർമാരും ഉപഭരണാധികാരികളും ആയ അവരെല്ലാം യുവകോമളന്മാരാണ്. കുതിരപ്പുറത്ത് സഞ്ചരിക്കുന്ന അവരെല്ലാം യുദ്ധവീരന്മാരും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും* ആണ്.
-