25 ഞാൻ വടക്കുനിന്ന് ഒരുവനെ എഴുന്നേൽപ്പിച്ചിരിക്കുന്നു, അവൻ വരും,+
സൂര്യോദയത്തിൽനിന്ന് വരുന്ന+ അവൻ എന്റെ പേര് വിളിച്ചപേക്ഷിക്കും.
അവൻ കളിമണ്ണിനെ എന്നപോലെ ഭരണാധികാരികളെ ചവിട്ടിയരയ്ക്കും,+
കുശവൻ നനഞ്ഞ കളിമണ്ണു കുഴയ്ക്കുന്നതുപോലെ അവരെ ചവിട്ടിക്കുഴയ്ക്കും.