24യഹോയാക്കീമിന്റെ കാലത്ത് ബാബിലോൺരാജാവായ നെബൂഖദ്‌നേസർ+ അയാൾക്കു നേരെ വന്നു. യഹോയാക്കീം മൂന്നു വർഷം നെബൂഖദ്നേസറിനെ സേവിച്ചു. പിന്നീട് അയാൾ നെബൂഖദ്നേസറിനെ എതിർത്തു.
5 രാജാവാകുമ്പോൾ യഹോയാക്കീമിന്+ 25 വയസ്സായിരുന്നു. യഹോയാക്കീം 11 വർഷം യരുശലേമിൽ ഭരണം നടത്തി. യഹോയാക്കീം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+