-
ആവർത്തനം 28:53-57വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
53 ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ മേൽ വരുത്തുന്ന കഷ്ടതയും കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ നിങ്ങളുടെ കുട്ടികളെ നിങ്ങൾ തിന്നേണ്ടിവരും. നിങ്ങളുടെ സ്വന്തം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാംസം നിങ്ങൾ തിന്നും.+
54 “നിങ്ങൾക്കിടയിലുള്ള ഏറ്റവും ലോലഹൃദയനും ദയാലുവും ആയ പുരുഷനുപോലും തന്റെ സഹോദരനോടോ പ്രിയപത്നിയോടോ ശേഷിച്ചിരിക്കുന്ന മക്കളോടോ അലിവ് തോന്നില്ല. 55 തന്റെ മക്കളുടെ മാംസം തിന്നുമ്പോൾ അയാൾ അത് അവർക്കു കൊടുക്കില്ല. ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ നഗരങ്ങളിൽ വരുത്തുന്ന കഷ്ടതയും കാരണം അയാൾക്കു തിന്നാൻ മറ്റൊന്നുമുണ്ടാകില്ല.+ 56 ഉള്ളങ്കാൽ നിലത്ത് കുത്താൻപോലും മടിക്കുന്ന, ഏറ്റവും ലോലഹൃദയയും മൃദുലയും ആയ സ്‌ത്രീപോലും+ തന്റെ പ്രിയപ്പെട്ട ഭർത്താവിനോടോ മകനോടോ മകളോടോ കനിവ് കാണിക്കില്ല. 57 താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളോടും പ്രസവാനന്തരം സ്വന്തം ശരീരത്തിൽനിന്ന്, തന്റെ കാലുകൾക്കിടയിൽനിന്ന്, പുറത്തുവരുന്നവയോടുപോലും അവൾ കനിവ് കാണിക്കില്ല. ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ നഗരങ്ങളിൽ വരുത്തുന്ന കഷ്ടതയും കാരണം ആ സ്‌ത്രീ അവ രഹസ്യമായി തിന്നും.
-
-
2 രാജാക്കന്മാർ 25:3-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 നാലാം മാസം ഒൻപതാം ദിവസമായപ്പോഴേക്കും നഗരത്തിൽ ക്ഷാമം രൂക്ഷമായി.+ ദേശത്തെ ജനങ്ങൾക്കു ഭക്ഷണമില്ലാതായി.+ 4 കൽദയർ നഗരമതിൽ തകർത്തു.+ അവർ നഗരം വളഞ്ഞിരിക്കുമ്പോൾത്തന്നെ പടയാളികളെല്ലാം രാത്രി രാജാവിന്റെ തോട്ടത്തിന് അടുത്തുള്ള ഇരട്ടമതിലിന് ഇടയിലെ കവാടത്തിലൂടെ ഓടിരക്ഷപ്പെട്ടു. രാജാവ് അരാബയ്ക്കുള്ള വഴിയേ ഓടിപ്പോയി.+ 5 പക്ഷേ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യരീഹൊമരുപ്രദേശത്തുവെച്ച് പിടികൂടി. സിദെക്കിയയുടെ സൈന്യം നാലുപാടും ചിതറിയോടി. 6 കൽദയസൈന്യം സിദെക്കിയയെ പിടിച്ച്+ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അവർ സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു. 7 അവർ സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. പിന്നെ നെബൂഖദ്നേസർ സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച് കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.+
-
-
യശയ്യ 3:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഇതാ, സൈന്യങ്ങളുടെ കർത്താവായ യഹോവ
യഹൂദയിൽനിന്നും യരുശലേമിൽനിന്നും എല്ലാ സഹായവും പിന്തുണയും പിൻവലിക്കുന്നു.
ഇനി അപ്പവും വെള്ളവും ലഭിക്കില്ല.+
-