വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 9:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഈ ഭവനം നാശകൂ​മ്പാ​ര​മാ​യി​ത്തീ​രും.+ അതിന്‌ അടുത്തു​കൂ​ടി പോകു​ന്നവർ അത്ഭുത​സ്‌ത​ബ്ധ​രാ​കു​ക​യും അതിശ​യ​ത്തോ​ടെ തല കുലു​ക്കി​ക്കൊണ്ട്‌,* ‘യഹോവ എന്തിനാ​ണ്‌ ഈ ദേശ​ത്തോ​ടും ഈ ഭവന​ത്തോ​ടും ഇങ്ങനെ ചെയ്‌തത്‌’ എന്നു ചോദി​ക്കു​ക​യും ചെയ്യും.+

  • 2 ദിനവൃത്താന്തം 36:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അതുകൊണ്ട്‌ ദൈവം കൽദയ​രാ​ജാ​വി​നെ അവർക്കു നേരെ വരുത്തി.+ കൽദയ​രാ​ജാവ്‌ അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്‌+ അവർക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രെ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ന്നു.+ യുവാ​ക്ക​ളോ​ടോ കന്യക​മാ​രോ​ടോ പ്രായ​മു​ള്ള​വ​രോ​ടോ അവശ​രോ​ടോ കരുണ കാണി​ച്ചില്ല.+ ദൈവം സകലവും കൽദയ​രാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പിച്ചു.+

  • 2 ദിനവൃത്താന്തം 36:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കൽദയരാജാവ്‌ സത്യ​ദൈ​വ​ത്തി​ന്റെ ഭവനം തീയിട്ട്‌ നശിപ്പി​ച്ചു;+ യരുശ​ലേ​മി​ന്റെ മതിൽ ഇടിച്ചുകളഞ്ഞ്‌+ അവിടത്തെ കോട്ട​മ​തി​ലുള്ള മന്ദിര​ങ്ങ​ളെ​ല്ലാം ചുട്ടെ​രി​ച്ചു; വിലപി​ടി​പ്പുള്ള സകലവും നശിപ്പി​ച്ചു​ക​ളഞ്ഞു.+

  • സങ്കീർത്തനം 74:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 “ഈ നാട്ടിൽ ദൈവത്തെ ആരാധി​ക്കുന്ന സ്ഥലങ്ങ​ളെ​ല്ലാം ചുട്ടെ​രി​ക്കണം” എന്ന്‌

      അവരും അവരുടെ മക്കളും മനസ്സിൽ പറഞ്ഞു.

  • സങ്കീർത്തനം 79:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാ​ശ​ദേ​ശ​ത്തേക്ക്‌ അതി​ക്ര​മിച്ച്‌ കടന്നി​രി​ക്കു​ന്നു;+

      അങ്ങയുടെ പരിപാ​വ​ന​മായ ആലയം അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു;+

      അവർ യരുശ​ലേ​മി​നെ നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​ക്കി.+

  • യിരെമ്യ 26:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “യഹൂദ​യി​ലെ ഹിസ്‌കിയ+ രാജാ​വി​ന്റെ കാലത്ത്‌ മൊ​രേ​ശെ​ത്തു​കാ​ര​നായ മീഖ+ എന്നൊ​രാൾ പ്രവചി​ച്ചി​രു​ന്നു. യഹൂദ​യി​ലെ എല്ലാവ​രോ​ടും അദ്ദേഹം പറഞ്ഞു: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “സീയോ​നെ വയൽപോ​ലെ ഉഴുതു​മ​റി​ക്കും.

      യരുശ​ലേം നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​കും.+

      ദേവാ​ല​യ​മു​ള്ള പർവതം കാട്ടിലെ കുന്നു​കൾപോ​ലെ​യാ​കും.”’+

  • വിലാപങ്ങൾ 2:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവ തന്റെ യാഗപീ​ഠം ഉപേക്ഷി​ച്ചു.

      തന്റെ വിശു​ദ്ധ​മ​ന്ദി​രത്തെ വെറുത്തു.+

      ദൈവം അവളുടെ ഗോപു​ര​ങ്ങ​ളു​ടെ ചുവരു​കൾ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പിച്ചു.+

      ഉത്സവദി​വ​സ​ത്തിൽ എന്നപോ​ലെ അവർ യഹോ​വ​യു​ടെ ഭവനത്തിൽ അവരുടെ ശബ്ദം ഉയർത്തി.+

  • യഹസ്‌കേൽ 24:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ‘ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം: “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നിങ്ങൾ ഏറെ അഭിമാ​നം​കൊ​ള്ളുന്ന, നിങ്ങൾക്കു പ്രിയ​പ്പെട്ട, നിങ്ങളു​ടെ ഹൃദയ​ത്തി​നു കൊതി തോന്നുന്ന എന്റെ വിശു​ദ്ധ​മ​ന്ദി​രം ഞാൻ അശുദ്ധ​മാ​ക്കാൻപോ​കു​ക​യാണ്‌.+ നിങ്ങൾ വിട്ടി​ട്ടു​പോന്ന നിങ്ങളു​ടെ പുത്രീ​പു​ത്ര​ന്മാർ വാളിന്‌ ഇരയാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക