-
2 ദിനവൃത്താന്തം 4:11-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഇതുകൂടാതെ ഹീരാം, വീപ്പകളും കോരികകളും കുഴിയൻപാത്രങ്ങളും ഉണ്ടാക്കി.+
അങ്ങനെ ശലോമോൻ രാജാവിനുവേണ്ടി ഹീരാം സത്യദൈവത്തിന്റെ ഭവനത്തിലെ ഈ പണികളെല്ലാം പൂർത്തിയാക്കി:+ 12 രണ്ടു തൂണുകൾ,+ അവയ്‌ക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങൾ; തൂണുകൾക്കു മുകളിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികൾ;+ 13 തൂണുകൾക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികളിലായി 400 മാതളപ്പഴങ്ങൾ+ (ഓരോ വലപ്പണിയിലും രണ്ടു നിര മാതളപ്പഴങ്ങൾ വീതമുണ്ടായിരുന്നു.);+ 14 പത്ത് ഉന്തുവണ്ടികൾ,* അവയിൽ പത്തു പാത്രങ്ങൾ;+ 15 കടൽ, അതിനു കീഴിലെ 12 കാളകൾ.+
-