വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 7:15-20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ+ അയാൾ വാർത്തു​ണ്ടാ​ക്കി. ഓരോ​ന്നി​നും 18 മുഴം ഉയരമു​ണ്ടാ​യി​രു​ന്നു. അളവു​നൂൽകൊണ്ട്‌ അളന്നാൽ ഓരോ തൂണി​ന്റെ​യും ചുറ്റളവ്‌ 12 മുഴം വരുമാ​യി​രു​ന്നു.+ 16 ആ തൂണു​ക​ളു​ടെ മുകളിൽ വെക്കാൻ ചെമ്പു​കൊ​ണ്ടുള്ള രണ്ടു മകുട​വും വാർത്തു​ണ്ടാ​ക്കി. ഒരു മകുട​ത്തി​ന്റെ ഉയരം അഞ്ചു മുഴവും മറ്റേ മകുട​ത്തി​ന്റെ ഉയരം അഞ്ചു മുഴവും ആയിരു​ന്നു. 17 ഓരോ തൂണി​ന്റെ​യും മുകളി​ലുള്ള മകുട​ത്തിൽ വലക്കണ്ണി​യു​ടെ ആകൃതി​യി​ലുള്ള പണികളും+ പിന്നി​യ​തു​പോ​ലുള്ള അലങ്കാ​ര​പ്പ​ണി​ക​ളും ഉണ്ടായി​രു​ന്നു. അവ ഓരോ മകുട​ത്തി​ലും ഏഴു വീതമാ​യി​രു​ന്നു. 18 തൂണിനു മുകളി​ലുള്ള മകുടം മൂടുന്ന വിധത്തിൽ, വലക്കണ്ണി​യു​ടെ ആകൃതി​യി​ലുള്ള പണിക്കു ചുറ്റും രണ്ടു നിരയാ​യി മാതള​പ്പ​ഴങ്ങൾ ഉണ്ടാക്കി. രണ്ടു മകുട​ങ്ങ​ളി​ലും അതു​പോ​ലെ ചെയ്‌തു. 19 മണ്ഡപത്തിന്റെ തൂണു​കൾക്കു മുകളി​ലു​ണ്ടാ​യി​രുന്ന മകുടങ്ങൾ നാലു മുഴം ഉയരത്തിൽ ലില്ലി​പ്പൂ​വി​ന്റെ ആകൃതി​യി​ലുള്ള പണിയാ​യി​രു​ന്നു. 20 വലക്കണ്ണിയുടെ ആകൃതി​യി​ലുള്ള പണി​യോ​ടു ചേരുന്ന ഉരുണ്ട ഭാഗത്തി​നു തൊട്ടു​മു​ക​ളി​ലാ​യി​രു​ന്നു തൂണു​കൾക്കു മുകളി​ലുള്ള മകുടങ്ങൾ. ഓരോ മകുട​ത്തി​ന്റെ​യും ചുറ്റും നിരക​ളാ​യി 200 മാതള​പ്പ​ഴ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക